2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാല & വായനശാല
സ്ഥാപിതം 1956, രജിസ്റ്റര്‍ മ്പര്‍ : 2692.
പാരിപ്പളളി പി.., കൊല്ലം - 691574.

To
ദി പ്രിന്‍സിപ്പാള്‍
................................................
.................................................

Sub:- 5th All Kerala Inter Collegiate Reading Competition.

സർ,
കേരളാ സ്റേറ്റ് ലൈബ്രറി കൌണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊല്ലം ജില്ലയിലെ പ്രമുഖ ഗ്രന്ഥശാലയാണ് പാരിപ്പളളി ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാല.
ബഹു:കേരള നിയമസഭാ പ്രതിപക്ഷതോവ് ശ്രീ.വി.എസ്. അച്യുതാന്ദന്‍ ഗ്രന്ഥശാലയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി ആഘോഷപരിപാടികള്‍ 2013 ഏപ്രില്‍ 9-ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അഞ്ചാമത് അഖിലകേരളാ കോളേജുതല വായനാ മത്സരം 2013 ഒക്ടോബര്‍ 2-നു മികച്ചരൂപത്തില്‍ സംഘടിപ്പിക്കുവാന്‍ ഗ്രന്ഥശാല തീരുമാനിച്ചിരിക്കുന്നു. (നിബന്ധനകള്‍ പ്രത്യേകം ഷീറ്റില്‍)
വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തേക്ക് ആയിക്കുവാന്‍ ലൈബ്രറി കൌണ്‍സില്‍ സ്ക്കൂള്‍തലം മുതല്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഞങ്ങള്‍ ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
മത്സരത്തിനു നിശ്ചയിച്ചിട്ടുള്ള പുസ്തകങ്ങള്‍ വായിക്കുവാന്‍ അവസരമൊരുക്കി കൊണ്ട് അങ്ങയുടെ കോളേജിലെ ടീം അംഗങ്ങളെ മുന്‍കൂട്ടി തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുമല്ലോ.
മത്സര തീയതി - 2013 ഒക്ടോബര്‍ 2, 11pm
മത്സര സ്ഥലം - ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാലാ ഹാള്‍
(NH 47ല്‍ പാരിപ്പളളി ജംഗ്ഷില്‍ നിന്നും 50 മീറ്റര്‍ തെക്ക് )
ഒന്നാം സ്ഥാനം - (1) ഒന്നാം സ്ഥാനം നേടുന്ന ടീം പ്രതിനിധാനം ചെയ്യുന്ന കോളേജിന് ഗണേശ് ഗ്രന്ഥശാല എവര്‍ റോളിംഗ് ട്രോഫി.
(2) ടീം അംഗങ്ങള്‍ക്കു പ്രശസ്തിപത്രം.
(3) 3000 രൂപ ക്യാഷ് അവാര്‍ഡ്
രണ്ടാം സ്ഥാനം - (1) രണ്ടാം സ്ഥാനം നേടുന്ന ടീം പ്രതിനിധാനം ചെയ്യുന്ന കോളേജിന് ഗണേശ് ഗ്രന്ഥശാല എവര്‍ റോളിംഗ് ട്രോഫി
(2) ടീം അംഗങ്ങള്‍ക്കു പ്രശസ്തിപത്രം
(3) 2000 രൂപയുടെ ക്യാഷ് അവാര്‍ഡ്
ഈ മത്സരം കോളേജു വിദ്യാര്‍ത്ഥികളുടെ അക്ഷരോത്സവമാക്കിമാറ്റാന്‍ അങ്ങയുടെ സജീവമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

പ്രൊഫ. വി.എസ്. ലീ .
ചെയര്‍മാന്‍ 

സതീഷ്ബാബു
ജനറല്‍ കണ്‍വീര്‍

All Kerala Inter Collegiate Reading Competition - Organizing committee
President : Adv. S.R. Anil Kumar ( Mob: 9447279164. Mail: advsranil@gmail.com)
Secretary : R. Jayachandran (Mob: 9446111540)
Chairman ( Organizing committee ) : Prof. V.S. Lee (Mob : 9447271422)
General Convener : C. Satheesh Babu (Mob: 8891889039)




ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാല
പാരിപ്പളളി, കൊല്ലം പി..
അഖിലകേരള കോളേജ്തല വായനാമത്സരം

വായനയുടെ വസന്തോത്സവം

മത്സര തീയതി - 2013 ഒകടോബര്‍ 2 , 11 pm
മത്സര സ്ഥലം - ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാലാ ഹാള്‍.

നിബന്ധനകള്‍:
1. അംഗീകൃത യൂണിവേഴ്സിറ്റികളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് & സയന്‍സ്, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
2. ഒരു കോളേജില്‍ നിന്നും ഒരു ടീമിനു മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.
3. ഒരു ടീമില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണം. മത്സരാര്‍ത്ഥികള്‍, അവര്‍ പ്രതിനിധാനം ചെയ്യുന്ന കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
4. മത്സരത്തില്‍ പങ്കെടുക്കുന്ന വിവരം 2013 സെപ്റ്റംബര്‍ 25-നു മുമ്പായി താഴെപ്പറയുന്ന വിലാസത്തില്‍ അറിയിക്കണം.
5. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 10.30 am നു മത്സര സ്ഥലത്തു റിപ്പോര്‍ട്ട് ചെയ്യണം. മത്സരം ആരംഭിച്ചശേഷം എത്തുന്നവരെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. (മത്സരം 02.10.2013 - 11 മണിക്ക് ആരംഭിക്കും)

  1. വായനാമത്സരം താഴെപ്പറയുന്ന 7 പുസ്തകങ്ങള്‍ അടിസ്ഥാമാക്കിയായിരിക്കും. ഒബ്ജക്ടീവ് മാതൃകയിലുളള ചോദ്യ - ഉത്തര രൂപത്തിലായിരിക്കും മത്സരം. 80% ചോദ്യങ്ങള്‍ ടി പുസ്തകങ്ങളെ അധികരിച്ചും 20% ചോദ്യങ്ങള്‍ മലയാളസാഹിത്യത്തെ സംബന്ധിച്ചുള്ള പൊതുവിജ്ഞാത്തെ അടിസ്ഥാമാക്കിയായിരിക്കും.

  പുസ്തകത്തിന്റെ പേര്    ഗ്രന്ഥകര്‍ത്താവ്              പ്രസാധകന്‍
1. ഭാരതപര്യടനം (വിമര്‍ശപഠനം)   കുട്ടികൃഷ്ണമാരാര്    മാരാര്‍ സാഹിത്യപ്രകാശം
2. വിലാപം (നോവല്‍)    പി. വത്സല         ചിന്ത പബ്ളിഷേഴ്സ്
3. മനുഷ്യന് ഒരാമുഖം (നോവല്‍) സുഭാഷ് ചന്ദ്രന്‍          ഡി.സി. ബുക്സ്
4. പോലീസുകാരന്റെ പെണ്‍മക്കള്‍ (ചെറുകഥ) യു.കെ. കുമാരന്‍   മാതൃഭൂമി ബുക്സ്
5. കീഴാളന്‍ (കവിത) കുരീപ്പുഴ ശ്രീകുമാര്‍       എന്‍.ബി.എസ്
6. ഗോദോയെ കാത്ത് (നാടകം) സാമുവല്‍ ബെക്കറ്റ്    ഡി.സി ബുക്സ്
വിവ: കടമ്മിട്ട
7. ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍
(യാത്രാവിവരണം) ആഷാമേനോൻ    മാതൃഭൂമി ബുക്സ്


7. മത്സരം ഗ്രന്ഥശാല നിശ്ചയിക്കുന്ന ജഡ്ജിംഗ് പാനലിന്റെ ചുമതലയില്‍ നടത്തുന്നതും പാനലിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
8. മത്സര വിജയികള്‍ക്കു ഗ്രന്ഥശാല സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും ട്രോഫികള്‍ കൈപ്പറ്റുന്നവര്‍ കോളേജ് അധികാരികളില്‍ നിന്നുളള കൈപ്പറ്റ് രസീത് നല്‍കേണ്ടതും അടുത്ത മത്സരത്തിനായി 2014 ജൂലൈമാസത്തില്‍ ട്രോഫി തിരികെ നല്‍കേണ്ടതുമാണ്.

9. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: General Convenor, All Kerala Inter Collegiate Reading Competition, Ganesh Memorial Grandasala, Parippally P.O., Kollam - 691574, Phone – 8891889039, 9447279164

2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

നന്നാകാനുള്ള അവസാനത്തെ വഴി

             ആക്ഷേപഹാസ്യം എല്ലാക്കാലത്തും ഇരുതലമൂർച്ചയുള്ള വാളായിരുന്നു. മനുഷ്യത്വവിരുദ്ധത കൊണ്ട് ആടയാഭരണങ്ങൾ തീർത്തിരുന്ന രാജാക്കന്മാർ  ജനകീയവികാരങ്ങളെ തുറന്നുവിടാനുള്ള സേഫ്റ്റിവാൽവായി വിദൂഷകരുടെ വായകളെ വാടകയ്ക്കെടുത്തു. അതിനു നിന്നുകൊടുത്തവരും നിന്നു കൊടുക്കാത്തവരുമുണ്ട് ചരിത്രത്തിൽ. എതിരാളികൾക്കെതിരെയുള്ള ഒളിയമ്പായും സാമുദായികതിന്മകൾക്കെതിരെയുള്ള പടവാളായും ആക്ഷപഹാസ്യം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിനു മുമ്പ് ഏഴാം ശതകത്തിൽ ജീവിച്ചിരുന്ന ആർച്ചിലോക്കസ് തന്റെ മച്ചമ്പിയായ ലൈക്കാമ്പസിനോടുള്ള വ്യക്തിവിദ്വേഷം തീർക്കുവാനെഴുതിയ കവിതയാണ് പാശ്ചാത്യലോകത്തെ ആദ്യത്തെ ആക്ഷേപഹാസ്യം. അതിലെ പരിഹാസം താങ്ങാനാകാതെ  ലൈക്കാമ്പസ് ആത്മഹത്യ ചെയ്തു. അതേസമയം, സമൂഹത്തിലെ വിവിധതരത്തിലുള്ള ജനവിഭാഗങ്ങളുടെ സ്വഭാവദൂഷ്യങ്ങൾ ഗുണപാഠകഥകളിലൂടെ അവതരിപ്പിച്ച പഞ്ചതന്ത്രമാണ് ആക്ഷേപഹാസ്യത്തിന്റെ ഭാരതീയ മാതൃക. വായിക്കുന്ന ഓരോ ആളിലും തന്റെയുള്ളിലെ തിന്മയെയാണല്ലോ ഇതിൽ വിഷയമാക്കിയിരിക്കുന്നത് എന്ന തോന്നലുളവാക്കുകയും മാനസാന്തരത്തിനു അവസരമൊരുക്കുകയുമാണ് പഞ്ചതന്ത്രത്തിലെ ഓരോ കഥയും ചെയ്തത്. അവ അമരശക്തിയുടെ ദുർബുദ്ധികളായ രാജകുമാരന്മാരെ നേർവഴിക്കു നയിച്ചെന്നാണ് പറഞ്ഞുകേൾക്കുന്നത്. 

കണ്ണാടിയിൽക്കാണുന്ന കോലം 
           ലജിത് എഴുതിയ 'ചക്ഷുശ്രവണ ഗളസ്തമാം' എന്ന ആക്ഷേപഹാസ്യരചനയിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഇതിലെ ചില കഥാപാത്രങ്ങൾ താനല്ലേ തന്റെ അടുത്ത ഒരാളല്ലേ എന്നൊക്കെ തോന്നുകതന്നെചെയ്യും. പക്ഷേ, ഒരിക്കലും അവ വ്യക്തിപരമായ ആക്രമണമാകുന്നില്ല. എന്നാൽ വ്യക്തിയിലെ കാപട്യത്തോടുള്ള അതിനിശിതമായ ആക്രമണമാവുകയും ചെയ്യുന്നു. ഒരുപക്ഷേ, മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി രാജാവിന്റെ ദുർബുദ്ധികളായെ മക്കളെപ്പോലെ നമുക്കു നന്നാകാനുള്ള അവസാനത്തെ അവസരമാകാം ഈ ചെറിയ പുസ്തകം. ഇതിലെ ഓരോ കുഞ്ഞുകഥയും ചിരിപ്പിക്കുക എന്നതിനേക്കാൾ ചിന്തിപ്പിക്കുക എന്ന ‍ധർമ്മത്തിലേക്കാണ് അടുത്തിരിക്കുന്നത്. തനിക്കു ചുറ്റുമുള്ളവരെ മാത്രം കഥാപാത്രങ്ങളാക്കി അനശ്വരമായ മനുഷ്യകഥാനുഗായികൾ സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ രജിത്തും പാത്രമാക്കുന്നത് പാരിപ്പള്ളിയിലും പരിസരപ്രദേശത്തും നമുക്കു കണ്ടുമുട്ടാൻ മാത്രം കഴിയുന്നവരെയാണ്. അവരെ തന്റെ സ്വതസിദ്ധമായ രിതിയിൽ വക്രീകരിച്ചും വിപുലീകരിച്ചും സമകാലികവ്യക്തിത്വങ്ങളെ ബാധിച്ചിരിക്കുന്ന അപമാനവീകരണത്തിനു ഉത്തമോദാഹരണങ്ങൾ തീർക്കുകയാണ് എഴുത്തുകാരൻ. 

                ആഗ്രഹങ്ങൾ എന്ന കഥയിലെ നായകന്റെ പേര് വേലായുധൻ എന്നായിരിക്കാം. എന്നാൽ, അതിമോഹത്തിന്റെ സുനാമിലേക്ക് സ്വയം ഓടിയടുക്കുന്ന നമ്മുടെ തന്നെ ചിത്രത്തെയാണ് കണ്ണാടിയിലെന്നപോലെ കാണാൻ കഴിയുന്നത്. ദൈവഭോഗികൾ എന്ന കഥ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് സ്വന്തം കുടുംബസ്വത്ത് വർദ്ധിപ്പിക്കുന്ന അമ്പലംവിഴുങ്ങികളെ മുഴുവൻ അഭിസംബോധന ചെയ്യുന്നു. ഉണങ്ങാനിട്ടിരിക്കുന്ന പാവാടയെപ്പോലും വെറുതേ വിടാത്തവർ എന്നു ചിലരെക്കുറിച്ച് പറയുന്നപോലെയാണ് ഇൻഷുറൻസ് തുകയെപ്പോലും വെറുതേവിടാൻ തയ്യാറില്ലാത്ത ലുബ്ധനെപ്പോലുള്ളവർ. മദ്യലഹരിയിൽ ഉടുമുണ്ടു നഷ്ടപ്പെട്ട നേതാക്കന്മാരുടെ ചിത്രം കണ്ട് കഥയിലെ ജനം മാത്രമല്ല നമ്മളും ചിരിച്ചുപോകും. അത്രയ്ക്ക് പരിചയമുള്ള മുഖങ്ങളാണല്ലോ അവ.  വിദ്യാലയങ്ങൾ മദ്യഷാപ്പുകൾ പോലെ കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുന്ന കാലത്തെ ദീനതയാർന്ന തമാശയാണ് ശിവജിയെ നോക്കി ഉളുപ്പില്ലാതെ അക്ബർ എന്നു വിളിച്ചുകൂവിയ അധ്യാപകനിൽ കാണുന്നത്. വാരഫലം, മദ്യലൈബ്രറി, ചലിക്കാത്ത പേന തുടങ്ങി കുറിക്കുകൊള്ളുന്ന അനേകം വാഗ്ശരങ്ങളുടെ സമ്പന്നമായ ആവനാഴിയാണ് ഈ പുസ്തകം. 


                     തനിക്കുചുറ്റും സ്വാർത്ഥതയും കള്ളത്തരവും വേതാളനൃത്തം ചെയ്യുന്നതു കണ്ടുംകേട്ടും ഉറക്കം നഷ്ടപെട്ട സാമൂഹ്യപ്രതിബദ്ധതയുള്ള ഒരെഴുത്തുകാരന്റെ പ്രതികരണമാണ് ചക്ഷുശ്രവണ ഗളസ്തമാം. എന്ന ആക്ഷേപഹാസ്യഗ്രന്ഥം. മൃഗങ്ങളെ കഥാപാത്രമാക്കിക്കൊണ്ട് വരുംകാലലോകത്തിന്റെ ആസുരതയെ പരിഹാസരൂപത്തിൽ പ്രവചിച്ച ഓർവെല്ലിന്റെ  നോവലാണല്ലോ 1984. അതുപോലെ നമ്മുടെ ചുറ്റുപാടുകളിൽനിന്നു ശേഖരിച്ച മനുഷ്യമാതൃകകളിലൂടെ വരാനിരിക്കുന്ന വൃത്തിഹീനമായ ഒരു കാലത്തെ ലജിത്ത് ഈ കൃതിയിലൂടെ ഓർമ്മിപ്പിക്കുന്നപോലെ അനുഭവപ്പെടുന്നുണ്ട്. മാറാൻ ആരെങ്കിലും തയ്യാറുണ്ടെോ എന്നതാണ് ചോദ്യം. വിഷ്ണുശർമ്മ പഞ്ചതന്ത്രമെഴുതിയ കാലമല്ലല്ലോ ഇത്.